Homepage Featured Kerala News

വയോധികയുടെ മാല പൊട്ടിച്ചു; കൂത്തുപറമ്പിൽ സിപിഎം കൗൺസിലർ അറസ്റ്റിൽ

കൂത്തുപറമ്പ്: വയോധികയുടെ മാല പൊട്ടിച്ച സിപിഎമ്മുകാരനായ നഗരസഭാ കൗൺസിലർ അറസ്റ്റിൽ. കൂത്തുപറമ്പ് ന​ഗരസഭയിലെ നാലാം വാർഡ് കൗൺസിലർ പി.പി രാജേഷാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജാനകിയെന്ന 77 കാരിയായ വയോധികയുടെ മാല ഇയാൾ പൊട്ടിച്ചത്.

77 കാരിയായ വയോധിക ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം നടന്നത്. അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്താണ് പെട്ടെന്നൊരാള്‍ തുറന്ന മുൻവാതിലിലൂടെ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്തത്. ഹെൽമെറ്റ് ധരിച്ചായിരുന്നു മോഷ്ടാവെത്തിയതെന്നായിരുന്നു ജാനകി നൽകിയ പരാതിയിൽ ഉണ്ടായിരുന്നത്.

പൊലീസിന്റെ പരിശോധനയിൽ മൂരിയാട് പാലത്തിലൂടെ നമ്പർ പ്ലേറ്റ് മറച്ച രീതിയിൽ സ്കൂട്ടറിൽ പോകുന്ന ദൃശ്യം ശ്രദ്ധയിൽ പെട്ടതോടെയാണ് പ്രതിയെ തിരിച്ചറിയാൻ വഴിയൊരുങ്ങിയത്. രണ്ടു ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഒരു പവൻ തൂക്കമുള്ള വയോധികയുടെ മാല പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Related Posts