Homepage Featured Kerala News

മരുതിമലയിൽ നിന്ന് രണ്ടു പെണ്‍കുട്ടികള്‍ താഴേയ്ക്ക് വീണു, ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരുക്കേറ്റു

കൊല്ലം: കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് രണ്ടു പെണ്‍കുട്ടികള്‍ താഴേയ്ക്ക് വീണു. അടൂർ സ്വദേശികളായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളാണ് വീണത്. അടൂർ പെരിങ്ങനാട് സ്വദേശിനി മീനു മരിച്ചു. വൈകിട്ട് 6.30 യോടയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ ശിവർണ എന്ന പെൺകുട്ടി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അടൂര്‍ തൃച്ചേന്ദജമംഗലം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. ആത്മഹത്യാ ശ്രമമാണെന്ന് പൊലീസ് വ്യക്തമാക്കി.

Related Posts