Homepage Featured Kerala News

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട; പതിനായിരത്തോളം കഞ്ചാവ് ചെടികൾ

അട്ടപ്പാടി: അഗളി സത്യക്കല്ലുമലയ്ക്ക് സമീപമുള്ള താഴ്വാരത്തിൽ പൊലീസ് വൻ കഞ്ചാവ് വേട്ട നടത്തി. ഏകദേശം 60 സെൻറ് സ്ഥലത്ത് വളർത്തിയ പത്തായിരത്തോളം കഞ്ചാവ് ചെടികളാണ് കേരള തീവ്രവാദ വിരുദ്ധസേന (ATS) കണ്ടെത്തി നശിപ്പിച്ചത്. മൂന്ന് മാസം പ്രായമുള്ള ചെടികളായിരുന്നു ഇവ. അഞ്ചു മണിക്കൂറിലേറെ ഉൾക്കാട്ടിലൂടെയുള്ള യാത്രയ്‌ക്ക് ഒടുവിലാണ് സംഘം കഞ്ചാവ് കൃഷിയിടം കണ്ടെത്തിയത്.

കേരള പൊലീസിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നായി ഇതിനെ കണക്കാക്കുന്നു. തീവ്രവാദ വിരുദ്ധസേന ഡിഐജി പുട്ടാ വിമലാദിത്യ ഐപിഎസ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പ്രദേശത്ത് കൂടുതൽ കഞ്ചാവ് കൃഷിയുണ്ടോ എന്ന് അറിയാൻ പരിശോധന തുടരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Posts