Homepage Featured Kerala News

ഹിജാബ് വിവാദം: കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ലെന്ന് സ്കൂൾ, നിലപാടിൽ ഉറച്ച് മന്ത്രി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിൽ ഹിജാബ് വിവാദത്തിൽ കുട്ടിക്ക് പഠനം നിഷേധിച്ചിട്ടല്ല എന്ന ഉറച്ച മറുപടിയുമായി സ്കൂൾ അധികൃതർ. വിവാദത്തെ തുടർന്ന് രണ്ട് ദിവസം അടച്ചിരുന്ന സ്കൂൾ ഇന്ന് തുറന്നു. ഇന്ന് മുതൽ സ്കൂളിന്റെ നിയമാവലി അനുസരിച്ച് യൂണിഫോം ധരിച്ച് കുട്ടി സ്‌കൂളിൽ എത്തുമെന്നാണ് കുട്ടിയുടെ പിതാവ് അറിയിച്ചിരുന്നത്. എന്നാൽ എട്ടാം ക്ലാസുകാരി ഇന്ന് സ്‌കൂളിൽ എത്തില്ല എന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തിൽ സ്‌കൂൾ പരിസരത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഈ വിഷയത്തിൽ എംപിയുടെ നേതൃത്വത്തിൽ ഇന്നലെ സമവായത്തിലെത്തി എന്ന വിവരം സ്കൂളിന്റെ പിടിഎ പ്രസിഡന്റ് തള്ളി. എംപി പിടിഎയുമായോ മാനേജ്‌മെന്റുമായോ സംസാരിച്ചിട്ടില്ലെന്നും രക്ഷിതാക്കളോട് മാത്രമായിരിക്കും സംസാരിച്ചിട്ടുണ്ടാവുക എന്നും പ്രസിഡന്റ് പറഞ്ഞു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും സ്‌കൂളിന്റെ റൂൾസ് ആൻഡ് റെഗുലേഷൻസ് പാലിക്കണം എന്നാണ് ആഗ്രഹമെന്നും പിടിഎ പ്രസിഡന്റ് കൂട്ടിചേർത്തു. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതിന്റേതായ നിയമാവലികളുണ്ടെന്നും ഒരാൾക്കായി അത് ഇളവ് ചെയ്യേണ്ടതില്ലെന്നും പ്രതികരിച്ചു. സമവായത്തിൽ കുട്ടിക്ക് സ്‌കൂളിൽ പഠനം തുടരാമെന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്നും പിടിഎ പ്രസിഡന്റ് പറഞ്ഞു. എന്നാൽ സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, അത് അവിടെ തീരട്ടെ, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല’: മന്ത്രി വി ശിവൻകുട്ടി.

അതേസമയം ശിരോവസ്ത്രം ധരിച്ച് സ്‌കൂളിലെത്താൻ വിദ്യാർത്ഥിനിക്ക് അനുമതി നൽകണമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിലപാടിനെതിരെ സ്കൂൾ മാനേജ്മെന്റ് ശക്തമായ എതിർപ്പ് അറിയിച്ചു. ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ കൊണ്ടുവന്ന മന്ത്രി ഇത്തരം കാര്യങ്ങൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട കാര്യമില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു.

Related Posts