Homepage Featured India News

ഇന്ത്യ പരീക്ഷിക്കാൻ പോകുന്നത് അ​ഗ്നിയോ?; നിരീക്ഷിക്കാൻ ചൈനയും അമേരിക്കയും

ഡൽഹി: തന്ത്ര പ്രധാനമായ മിസൈൽ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ. ഇന്ത്യയുടെ ഈ പരീക്ഷണം നിരീക്ഷിക്കാൻ ചൈനയും അമേരിക്കയും ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 15 നും 17 നും ഇടയിലാകും 3500 മീറ്ററോളം ദൂരപരിധിയുള്ള മിസൈൽ പരീക്ഷിച്ചേക്കുക. ദൂരപരിധി വെച്ച് അ​ഗ്നി മിസൈലെന്നാണ് സൂചന.

നോട്ടാം(നോട്ടീസ് ടു എയർമെൻ) മുന്നറിയിപ്പ് ഇതിനിടെ മൂന്നു തവണ പരിഷ്കരിച്ചതാണ് അമേരിക്കയുടേയും ചൈനയുടേയും സാന്നിദ്ധ്യത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 6,7 തീയതികളായി വന്ന മുന്നറിയിപ്പുകളിൽ 1480 കിലോമീറ്ററും 2520 കിലോമീറ്ററുമായിരുന്ന ദൂരപരിധി മൂന്നാമത് പ്രസിദ്ധീകരിച്ച മുന്നറിയിപ്പിൽ 3550 കിലോമീറ്ററായി പുറത്തുവന്നു. ഇതോടെ യുഎസും ചൈനയും മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

5000 കിലോമീറ്റർ ദൂരപരിധിയുള്ളതാണ് അ​ഗ്നി 5 മിസൈൽ. ഇതോ ഇതിന്റെ പുതിയ പതിപ്പാണ് അ​ഗ്നി 6. ഇതിലേതെങ്കിലുമാണ് പരീകഷിക്കുന്നതെന്നാണ് സൂചന. ഏഷ്യ വൻകരയ്ക്കപ്പുറമുള്ള ലക്ഷ്യത്തിലേക്ക് വരെ തൊടുക്കാനാകുന്നതാണ് അ​ഗ്നി 6 എന്നും റിപ്പോർട്ടുകളുണ്ട്. സെപ്റ്റംബര്‍ 25-ന് ഭാരംകുറഞ്ഞ 2000 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള അഗ്നി പ്രൈം എന്ന മിസൈലും ഇന്ത്യ പരീക്ഷിച്ചിരുന്നു.

ചൈനീസ് നിരീക്ഷണ കപ്പലായ യുവാൻ വാങ് 5 എന്ന കപ്പൽ മലേഷ്യയിലെ ക്ലാങ് തുറമുഖത്തു നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നീങ്ങിയിട്ടുണ്ട്. ഇതിന് പുറമെ യു.എസിന്റെ നിരീക്ഷണ കപ്പലായ ഓഷ്യന്‍ ടൈറ്റന്‍ എന്ന കപ്പല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തോടടുത്തുണ്ട്.

Related Posts