Kerala Lead News News

യൂത്ത് കോൺ​ഗ്രസിന് പുതിയ സംസ്ഥാന അധ്യക്ഷൻ; നറുക്ക് വീണയാൾ രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫിക്കും പ്രിയങ്കരൻ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ നിന്നുള്ള ഒ.ജെ ജനീഷ് യൂത്ത് കോൺ​ഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷൻ. ഷാഫി പറമ്പിൽ എംപിയാണ് ജനീഷിന്റെ പേരു നിർദേശിച്ചത്. നിലവിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ്.

അതേസമയം ബിനു ചുള്ളിയിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റാകും. ആദ്യമായാണ് ഇത്തരമൊരു പദവി യൂത്ത് കോൺ​ഗ്രസ് കമ്മിറ്റിയിൽ വരുന്നത്. ഐ ​ഗ്രൂപ്പ് നേതാവ് അബിൻ വർക്കി, കെഎം അഭിജിത്ത് എന്നിവർ ദേശീയ സെക്രട്ടറിയാവും.

പെരുമ്പാവൂർ പോളിടെക്നിക് കെ.എസ്.യു പ്രസിഡന്റ് ആയി വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഒജെ ജനീഷ് രാഷ്ട്രീയത്തിലെത്തിയത്.

Related Posts