Homepage Featured Kerala News

‘മദർ മേരി കംസ് ടു മീ’ പുകവലിക്കുന്ന കവർ ചിത്രം മാറ്റണമെന്ന് ആവശ്യം; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ ‘മദർ മേരി കംസ് ടു മീ’യുടെ കവർപേജിലെ ചിത്രത്തെ ചോദ്യം ചെയ്ത നൽകിയ ഹർജി തള്ളി ഹൈക്കോടതി. അരുന്ധതിയുടെ പുകവലിക്കുന്ന കവർ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊതുതാല്പര്യ ഹർജി നൽകിയത്. എന്നാൽ പുകവലിക്കെതിരയായ മുന്നറിയിപ്പ് പുസ്തകത്തിലുണ്ടെന്നും പൊതുതാൽപര്യ ഹർജി ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു.

പുസ്തകത്തിന്റെ കവർ ചിത്രത്തിലെ പുകവലി ചിത്രം നിയമ വിരുദ്ധമാണ് എന്നായിരുന്നു ഹർജിയിലെ വാദം. പുകവലിക്കുന്ന യുവജനതയെ വഴിതെറ്റിക്കുമെന്നാണ് അവകാശപ്പെടുന്നത്. പുസ്തകത്തിൻ്റെ വിൽപ്പന തടയണമെന്നും അഭിഭാഷകനായ രാജസിംഹന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

കവർപേജ് ചിത്രത്തിൽ നിർബന്ധിത ആരോഗ്യ മുന്നറിയിപ്പ് കൊടുത്തിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഹർജി സമർപ്പിച്ചിരുന്നത്. എന്നാൽ കോടതിയുടെ നിരീക്ഷണത്തിൽ പുസ്തകത്തിന്റെ പിൻഭാഗത്ത് മുന്നറിയിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് കണ്ടെത്തി. ഇത്തരം വിഷയങ്ങളിൽ തീരുമാനം എടുക്കാനുള്ള വേദിയല്ല കോടതിയെന്ന് വിധിയിൽ വ്യക്തമാക്കി. 2003ലെ കോഡ്പ നിയമവും അതിനുസരിച്ചുള്ള ചട്ടങ്ങളും പ്രകാരം രൂപീകരിച്ച വിദഗ്ധ സമിതികളാണ് ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്ക് പിന്നിൽ പൊതുതാല്പര്യമാണോ, അതോ പരസ്യതാല്പര്യമാണോ എന്ന സംശയവും കോടതി ഉയർത്തി.

Related Posts