പാലക്കാട്: പാലക്കാട് പിരായിരി പഞ്ചായത്തിൽ നടക്കുന്ന പരിപാടിക്കെത്തിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. രാഹുലിന്റെ വാഹനത്തിൽ ഡിവൈഎഫ്ഐ പതാക വെച്ചു. ഇരു ഭാഗത്തു നിന്നുമുള്ളവർ ചേരിതിരിഞ്ഞ് നിന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ട്.
യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർ രാഹുലിന് സംരക്ഷണമൊരുക്കി. മുസ്ലീം ലീഗിന്പാ ശക്തമായ സ്വാധീനമുള്ള പ്രദേശമാണ്ല പിരായിരി. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ പ്രദേശത്തെ റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമെന്ന് എംഎൽഎ പറഞ്ഞു.
















