Homepage Featured Kerala News

ഓപ്പറേഷൻ നുംഖോർ: കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ കസ്റ്റംസ്

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി കസ്റ്റംസിന് ഉടൻ അപേക്ഷ നൽകും. നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന് അപേക്ഷ നൽകാനുള്ള നീക്കം. അതേസമയം അന്വേഷണത്തിന്റെ ഭാ​ഗമായി ഭൂട്ടാനിൽ നിന്ന് കടത്തിയ കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ് വിഭാ​ഗം.

ദുൽഖർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിശദമായ വാദം കേട്ട ശേഷം കോടതി ദുൽഖറിൻറെ ആവശ്യം പരിഗണിക്കണമെന്ന് കസ്റ്റംസ് അഡീഷണർ കമ്മീഷണർക്ക് ഇടക്കാല ഉത്തരവിട്ടിരുന്നു. വാഹനം വിട്ടു നൽകാൻ കഴിയില്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കണമെന്നും കസ്റ്റംസിന് നിർദേശം നൽകിയിരുന്നു. ഈ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിടിച്ചെടുത്ത് വാഹനങ്ങളിൽ ഒന്നായ ലാൻഡ് റോവർ വിട്ടുകിട്ടാന് ദുൽഖർ അപേക്ഷ നൽകാൻ ഒരുങ്ങുന്നത്. കസ്റ്റംസ് റെയ്ഡിൽ ദുൽഖറിൻറെ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തെങ്കിലും ഒരു വാഹനം മാത്രം വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ടാണ് നടൻ കോടതിയിൽ ഹർജി നൽകിയത്.

അതേസമയം, അന്വേണത്തിന്റെ ഭാ​ഗമായി കൂടുതൽ വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. അന്വേണത്തിന്റെ ആദ്യ ഘട്ടം ഒരു മാസത്തോട് അടുക്കുന്ന അവസരത്തിൽ തുടക്കത്തിൽ കണ്ടെത്തിയ 39 വാഹനങ്ങൾക്കപ്പുറം കൂടുതലായൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസിൽ ഷൈൻ മോട്ടോഴ്‌സ് ഉടമകൾ കോയമ്പത്തൂരിലെ ഇടനില സംഘമാണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് നൽകിയ രേഖകളും ഇലക്ട്രോണിക് തെളിവുകളും സംബന്ധിച്ച റിപ്പോർട്ടിനായി ഇഡി ഇപ്പോഴും കാത്തിരിക്കുകയാണ്. കള്ളപ്പണ ഇടപാടിന് തെളിവുകൾ ലഭിച്ചാൽ കർശന നടപടിയിലേക്ക് കടക്കുമെന്നതാണ് സൂചന. എന്നാൽ ഷൈൻ മോട്ടോഴ്‌സ് ഉടമകളുടെ മൊഴിയെടുക്കാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ടെങ്കിലും, ആരെയും ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് ഇഡി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Related Posts