Kerala News

കാടാമ്പുഴയിൽ ശൈശവ വിവാഹത്തിന് ശ്രമം; നിശ്ചയത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കുമെതിരെ കേസ്

കാടാമ്പുഴ: കാടാമ്പുഴ മരവട്ടത്ത് 14 കാരിയുടെ വിവാഹനിശ്ചയ ചടങ്ങ് നടന്നു. പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനായ 22-കാരനുമായാണ് വിവാഹം ഉറപ്പിച്ചത്. വിവരമറിഞ്ഞ പൊലീസ് ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കെതിരെയും കേസെടുത്തു.

ശനിയാഴ്ചയാണ് കാടാമ്പുഴ മരവട്ടത്ത് വിവാഹനിശ്ചയചടങ്ങ് നടന്നത്. പത്തു പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങ് കഴിഞ്ഞാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. തുടര്‍ന്ന് പെണ്‍കുട്ടിയെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്പ്‌ ഡെസ്‌കിലേക്കയച്ചു.

സംഭവത്തിൽ റിപ്പോർട്ട് തേടുമെന്ന് ബാലാവകാശ കമ്മിഷൻ അറിയിച്ചു. ജില്ലാ വനിതാ-ശിശു ക്ഷേമ വികസന ഓഫീസറോടാണ് കമ്മിഷൻ റിപ്പോർട്ട് തേടുക. 2024-25 കാലത്ത് കേരളത്തിൽ 18 ബാല വിവാഹങ്ങൾ നടന്നിട്ടുണ്ട്. പൊലീസിന്റെ ഭാ​ഗത്ത് നിന്ന് പലപ്പോഴും കൃത്യമായ ഇടപെടലുകൾ നടക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം.

Related Posts