Homepage Featured India News

എന്‍എച്ച് 66 ഉടൻ പൂർത്തിയാകും, ഉദ്ഘാടനം ജനുവരിയില്‍ : മന്ത്രി മുഹമ്മദ് റിയാസ്

ന്യൂഡല്‍ഹി: ദേശീയ പാത 66 ന്റെ ഉദ്ഘാടനം ജനുവരിയില്‍ നടത്തുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസംബറില്‍തന്നെ എന്‍എച്ച് 66 ന്റെ മുഴുവന്‍ റീച്ചുകളും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിനായി അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് മുഴുവന്‍ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം ഉടൻ നടത്തും.
ദേശീയ പാത വികസനത്തില്‍ കേരള സര്‍ക്കാര്‍ എടുക്കുന്ന പ്രത്യേക താല്‍പ്പര്യം കണക്കിലെടുത്ത് സ്ഥലം ഏറ്റെടുപ്പിന്റെ ബാക്കി തുക ഏകദേശം 237 കോടി രൂപ എഴുതിതളളുമെന്ന് കേന്ദ്രമന്ത്രി കൂടിക്കാഴ്ചയിൽ അറിയിച്ചു.

പാലക്കാട് -കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ, തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് , എറണാകുളം ബൈപ്പാസ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ജനുവരിയില്‍ നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Related Posts