Homepage Featured India News

ഫ്ലൈഓവറുകളെ താങ്ങി നിർത്തുന്നത് മണൽ ചാക്കുകൾ; മണാലി ഹൈവേ എയറിൽ

മണാലി: മണാലി ഹൈവേയിലെ ഫ്ലൈഓവറുകളെ താങ്ങി നിർത്തുന്നത് മണൽ ചാക്കുകൾ. ഹിമാചൽ പ്രദേശിലെ മണാലി ഹൈവേയിൽ അതിശക്തമായി പെയ്ക മഴയില്‍ കുന്നിടിഞ്ഞതിനെ തുടർന്ന് ഫ്ലൈഓവറിന്‍റെ ഗർഡറുകൾക്കും തൂണുകൾക്കും കേട് പാട് സംഭവിച്ചിരുന്
മൺസൂൺ കാലത്തെ അതിശക്തമായി മഴയാണ് പാണ്ടോ-തക്കോളി ഭാഗത്തെ സാരമായി ബാധിച്ചത്. അപ്രതീക്ഷിതമായുണ്ടായ അതിശക്തമായ മഴയും, മേഘസ്ഫോടനങ്ങളും ശക്തമായ മണ്ണിടിച്ചിലിന് കാരണമായി. പിന്നാലെ പാണ്ടോ-തക്കോലി ഹൈവേയുടെ ഒരു ഭാഗത്തുള്ള കുന്ന് ഇടിഞ്ഞ് ഫ്ലൈഓവറിന്‍റെ ഗർഡറുകളിലേക്കും തൂണുകളിലേക്കും വീഴുകയായിരുന്നു. ഇതോടെ ഗർഡറുകൾ പലതിനും ആഘാതമുണ്ടാവുകയും അപകട സാധ്യത കൂട്ടുകയും ചെയ്തു

ഇതോടെ പാണ്ടോ-തക്കോലി ഹൈവേയിലൂടെയുള്ള യാത്ര ഗുരുതരമായി. ഇതിനെ തുടർന്നാണ് മണൽ ചാക്കുകൾ ഉപയോഗിച്ച് പ്രതിരോധ നടപടികൾ സ്വീകരിച്ചത്. സംഭവത്തിന് പിന്നാലെ മണൽ ചാക്കുകളിൽ താങ്ങി നിർത്തിയ ഫ്ലൈ ഓവറിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കുളു, മണാലി തുടങ്ങിയ ഹിമാചൽപ്രദേശിന്‍റെ വടക്കൻ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക പാതയിലാണ് ഈ അപകടക്കെണി നിലനില്‍ക്കുന്നത്.

താത്കാലിക പരിഹാരമെന്ന നിലയിലാണ് ഹൈവേ അധികൃതർ മണല്‍ ചാക്കുകൾ നിറച്ച് ഫ്ലൈഓവറിന്‍റെ തൂണുകൾക്ക് താത്ക്കാലിക താങ്ങ് നല്‍കിയത് എന്നാണ് വിശദീകരണം. സമൂഹ മാധ്യമങ്ങളിൽ ഫ്ലൈഓവറിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് വൻ ചർച്ചകളാണ് നടക്കുന്നത്. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ഉടൻ നടപടി വേണമെന്നും അപകടം ഒഴിവാക്കാൻ കൃത്യമായ നിർമാണം നടത്തണമെന്നുമാണ് ആവശ്യം.

Related Posts