കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി ഭൂട്ടാൻ നിന്ന് കേരളത്തിലേക്ക് നികുതി വെട്ടിച്ച് വാഹനക്കടത്ത്നടത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും വീട്ടിൽ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകൾ ഉൾപ്പടെ ഇ.ഡി റെയ്ഡ് ഉൾപ്പടെ 17 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയപരിഷോധനയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ഇഡിയും പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.
ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ സല്‍മാൻ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിക്കുകയും വാഹനങ്ങൾ വിട്ടുനൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. വ്യക്തികള്‍ക്കെതിരേ തെളിവുകള്‍ ഇല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടികാണിച്ചാണ് കസ്റ്റംസിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്ന് പറഞ്ഞുകൊണ്ട് കൊച്ചി ഇഡി യൂണിറ്റിലെ ഉദ്യോഗസ്ഥർ നടന്മാരുടെ വീട്ടിലെത്തിയത്.
















