സ്റ്റോക്ക് ഹോം: 2025 ലെ രസതന്ത്ര നൊബേൽ മൂന്നു പേർക്ക്. സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം. യാഗി എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
മരുഭൂമിയിലെ വായുവിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കാൻ കഴിയുന്ന തന്മാത്രകളാണ് മെറ്റൽ ഓര്‍ഗാനിക് ഫ്രെയിംവർക്കുകൾ. മരുഭൂമിയിലെ വായുവിൽ നിന്ന് ജലം ശേഖരിക്കാനും വെള്ളത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കാനും ഈ തന്മാത്രകൾക്ക് കഴിയും. ഗവേഷകർ ഹൈഡ്രജൻ സംഭരിക്കാനും ഈ ഫ്രെയിംവർക്കുകൾ ഉപയോഗിക്കുന്നുണ്ട്.
മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിലൂടെ, പുരസ്‌കാര ജേതാക്കള്‍ രസതന്ത്രജ്ഞര്‍ നേരിടുന്ന ചില വെല്ലുവിളികള്‍ പരിഹരിക്കാൻ സഹായിച്ചതായി പത്രക്കുറിപ്പിൽ അറിയിച്ചു. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ആണ് രസതന്ത്രത്തിലും ഭൗതികശാസ്ത്രത്തിലും നൊബേല്‍ പുരസ്കാരം നല്‍കുന്നത്. സ്വീഡിഷ് രസതന്ത്രജ്ഞനും സംരംഭകനുമായ ആൽഫ്രഡ് നൊബേലാണ് നൊബേൽ പുരസ്കാരം സ്ഥാപിച്ചത്.
















