Kerala Lead News News

എന്തൊരു പോക്ക് !!! പിടിച്ചുകെട്ടാനാവാതെ സ്വർണവില

കൊച്ചി: വിപണിയെ ഞെട്ടിച്ചു കൊണ്ട് കുതിപ്പ് തുടർന്ന് സ്വർണ വില. പവന് 90,000 രൂപ പിന്നിട്ടു. 90320 രൂപയ്ക്കാണ് ഇന്ന് രാവിലെ മുതൽ വില്പന. ഒരാഴ്ചയ്ക്കിടെ 3,000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി വൻ കുതിപ്പിലാണ് സ്വർണവില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തുന്നത്. ഇപ്പോൾ ദിനംപ്രതി 1000 രൂപയുടെ ഉയർച്ചയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. ഇന്നും അതേ നിരക്കിലാണ് വർദ്ധന രേഖപ്പെടുത്തുന്നത്.

അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. സ്വർണ്ണവില ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച്‌ 11290 രൂപയും 90320 രൂപയുമായി. 2008 ല്‍ 1000 ഡോളറും, 2011ല്‍ 2000 ഡോളറും, 2021ല്‍ 3000 ഡോളറും, മറികടന്നതിനുശേഷം ഇന്ന് 4000 ഡോളർ മറികടന്നത്. ഇന്ന് രൂപയുടെ വിനിമയ നിരക്ക് 88.75 ലാണ് അന്താരാഷ്ട്ര സ്വർണ്ണവില 4015 ഡോളറിലാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാള്‍മാർക്കിങ് ചാർജസും ചേർത്താല്‍ 98000 മുകളില്‍ നല്‍കണം ഒരു പവൻ സ്വർണാഭരണം വാങ്ങാൻ.

Related Posts