Homepage Featured Kerala News

എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്, പ്രതിപക്ഷ അംഗത്തിന്‍റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്തി

തിരുവനന്തപുരം: പ്രതിപക്ഷ അംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച്‌ മുഖ്യമന്തി പിണറായി വിജയൻ. സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിനു മുന്നിലേക്കെത്തിയ പ്രതിപക്ഷ അംഗത്തെയാണ് മുഖ്യമന്ത്രി പരിഹസിച്ചത്. എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്.എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന്.അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്.

സ്വന്തം ശരീരശേഷി വച്ചല്ല അത്, ശരീരശേഷി വച്ച് അതിന് കഴിയില്ല മുഖ്യമന്ത്രി ബോഡി ഷെയ്മിംഗ് നടത്തി എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ അംഗം ആക്രമിക്കാൻ പോവുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച ശേശമായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം.

നിയമസഭയിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണപ്പാളി വിവാദം പരാമർശിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധം നടക്കുകയാണ്. ദേവസ്വം മന്ത്രി രാജി വെക്കണമെന്നും ദേവസ്വം ബോർഡ് അം​ഗങ്ങളെ പുറത്താക്കണം എന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അത് നടപ്പാക്കുന്നത് വരെ സഭാ നടപടികളുമായി സഹരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലാപാടെന്നും വി ഡി സതീശൻ പറഞ്ഞു.

Related Posts