പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിലവിൽ ഹരിപ്പാട് ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ബി മുരാരി ബാബുവിന് സസ്പെൻഷൻ. ശബരിമലയിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്നപ്പോൾ സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയതിനാണ് സസ്പെൻഷൻ.
അതേസമയം ചെമ്പ് തെളിഞ്ഞതു കൊണ്ടാണ് വീണ്ടും സ്വർണം പൂശാൻ നൽകിയതെന്ന് മുരാരി ബോബു മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവാഭരണ കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് 2019 ൽ ദ്വാരപാലക ശിൽപങ്ങൾ ശബരിമലയിൽ നിന്ന് കൊണ്ടുപോയത്. ആ സമയത്ത് താൻ ചുമതലയിലില്ലായിരുന്നു. ഭൗതിക പരിശോധന നടത്തേണ്ടത് കൊണ്ടുപോകുമ്പോഴാണ്. സ്വർണം പൂശിയത് തെളിഞ്ഞു ചെമ്പായി മാറിയതുകൊണ്ടാണ് വീണ്ടും പൂശാൻ അനുവദിച്ചാണ് താൻ അന്ന് റിപ്പോർട്ട് നൽകിയത്. ബാബു മുരാരി പറയുന്നു.
ശ്രീകോവിലിനു ചുറ്റുമുള്ള തൂണുകൾ, ദ്വാരപാലക ശിൽപങ്ങൾ, പാത്തി, വേദിക തുടങ്ങിയവയ്ക്ക് എല്ലാം കൂടി ഒരു കിലോയോളം സ്വർണമാണ് ഉപയോഗിച്ചത്. വളരെ ചെറിയ അളവിലാണു പുറത്തു സ്വർണം പൂശിയത്. അതിനാലാണത് തെളിഞ്ഞത്. മേൽക്കൂര മങ്ങാതിരിക്കാൻ സ്വർണപ്പാളി അടിച്ചെന്ന് തോന്നുന്നു. അതുകൊണ്ടാകും വെയിലും മഴയും ഏറ്റിട്ടും അതു മങ്ങിയില്ല. പൂശിയതാണു തെളിഞ്ഞത്. പാത്തിയും തൂണുകളും വേദികയും അവിടെയുണ്ട്. ബാബു പറയുന്നു.
വാതിൽ സ്വർണം പൂശിയപ്പോൾ പുതിയ വാതിൽ വെച്ചെന്ന്ും അക്കാലത്താണ് ഉണ്ണിക്കൃഷ്ണൻ പോറ്റി രംഗത്തുവന്നത്. 2025 ൽ വീണ്ടും സ്വർണം പൂശാൻ നൽകിയിരുന്നു. ഇതിനായി് നിയോഗിക്കപ്പെട്ട കമ്പനി 40 വർഷത്തെ വാറണ്ടി നൽകിയിട്ടുണ്ട്. ബൈക്കോടതിയുടെ അനുമതിക്കുശേഷമാണ് കമ്പനിയെ തെരഞ്ഞെടുത്തതെന്നും ഓംബുഡ്സ്മാൻ പഠിച്ചു റിപ്പോർട്ട് നൽകിയിരുന്നതായും മുരാരി പറയുന്നു. സ്പോൺസറുടെ കയ്യിൽ കൊടുത്തുവിട്ടാൽ സ്വർണം പൂശി നൽകാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ താൻ അത്നാണ് റിപ്പോർട്ട് നൽകിയതെന്നും എന്നാൽ ആ റിപ്പോർട്ടനുസരിച്ചല്ല പ്രവർത്തിച്ചതെന്നും സംഭവം നടക്കുമ്പോൾ താനിവിടെ ഉണ്ടായിരുന്നില്ലെന്ന് മഹസറിൽ രേഖയുണ്ടെന്നും ബാബു മുരാരി കൂട്ടിച്ചേർത്തു.
‘ഇങ്ങനെയൊരു സംഭവം ഉണ്ടെങ്കിൽ അറ്റകുറ്റപ്പണിക്കായി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഏൽപിക്കില്ലല്ലോ. ബോർഡ് പരിശോധിച്ച ശേഷമാണ് അനുമതി നൽകുന്നത് അല്ലാതെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പറയുന്നത് പോലെയല്ല’- മുരാരി പറഞ്ഞു. 2019 ലും 2024 ലും സ്വർണം പൂശാൻ പാളികൾ നൽകിയതിൽ ശബരിമല അഡ്മിനിസ്ട്രേറ്റർക്ക് പങ്കുണ്ടെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.
അതേസമയം ശബരിമല സ്വർണം കാണാതായതിനെ സംബന്ധിച്ച വിഷയത്തിൽ സസ്പെൻഷനിലായ ഡെപ്യൂട്ടി കമ്മിഷണർ മുരാരി ബാബു മാറി മാറി വരുന്ന ദേവസ്വം ബോർഡ് ഭരണസമിതി അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചും ചിലരുടെ പാദസേവ ചെയ്തും തന്ത്ര പ്രധാന സ്ഥാനങ്ങളിൽ നിയമനം വാങ്ങിച്ച് ഇരുന്നിട്ടുണ്ട് എന്ന്
കുഞ്ചൻ സ്മാരക സാംസ്കാരിക സമിതി ചെയർമാൻ സഞ്ജീവ് വി പി നമ്പൂതിരി ആരോപിച്ചു.
സംസ്ഥാന ഗവൺമെന്റിനും ദേവസ്വം ബോർഡിനും ദുഷ്പേര് ഉണ്ടാക്കുന്ന ഇത്തരം ആരെയും സർവീസിൽ വെച്ചുപൊറുപ്പിക്കരുതെന്നും, മുരാരി ബാബു തന്ത്ര പ്രധാന സ്ഥാനങ്ങളിൽ ഇരുന്ന ക്ഷേത്രങ്ങളിൽ ഒക്കെയും ആന എഴുന്നള്ളിപ്പ് ഉൾപ്പെടെയുള്ള മുഴുവൻ വ്യവഹാരങ്ങളേയും ഇയാളുടെ സ്വത്തിനെയും കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും സഞ്ജീവ് വി പി നമ്പൂതിരി ആവശ്യപ്പെട്ടു.
















