News World

പലസ്തീൻ ജനതയുടെ വംശഹത്യ തുടങ്ങിയിട്ട് നാളെ രണ്ട് വർഷം

​ഗാസ: ലോകത്തെ മനുഷ്യരുടെയാകെ ഉള്ളു നീറ്റിയ മഹാ യുദ്ധങ്ങളിൽ ഒന്നായ ഇസ്രായേൽ-ഗാസ യുദ്ധത്തിന് നാളെ രണ്ട് വർഷം തികയുന്നു. ​ഗാസയിലെ ആകാശം ഇനിയെങ്കിലും സമാധാനത്താൽ നിറയും എന്നാണ് പലസ്തീൻ ജനതയുടെ പ്രതീക്ഷ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന സമാധാന പദ്ധതിയിലാണ് ലോകമൊന്നാകെ പ്രതീക്ഷ വച്ചിരിക്കുന്നത്. സമാധാന പദ്ധതി ഭാ​ഗികമായി മാത്രമേ ഹമാസ് അം​ഗീകരിച്ചിട്ടുള്ളു. മറ്റ് ഉപാധികൾക്ക് മേൽ ചർച്ച വേണമെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു.

സമാധാന പദ്ധതി അം​ഗീകരിച്ചതിന് പിന്നാലെ ബന്ദികളെ കാലതാമസം കൂടാതെ വിട്ടയയ്ക്കണമെന്ന് ഡൊണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസയിൽനിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങുന്നതിനുള്ള അതിർത്തിരേഖ ഇസ്രായേൽ അംഗീകരിച്ചുവെന്നും ഇനി പന്ത് ഹമാസിന്റെ കോർട്ടിലാണെന്നും ട്രംപ് പറഞ്ഞു. അം​ഗീകാരം നൽകിയാൽ അവ ഉടൻ തന്നെ പ്രാബല്യത്തിൽ എത്തുമെന്നും ട്രംപ് വ്യക്തമാക്കി.
ഇതിനിടെ ഇന്ന് ഈ‍ിപ്തിന്റെ മധ്യസ്ഥതയിൽ കെയ്റോയിൽ വച്ച് ഇസ്രായേലും ഹമാസും തമ്മിലുള്ള അനൗദ്യോഗിക വെടിനിർത്തൽ ചർച്ചകൾക്ക് തുടക്കമിടും.

സ്ത്രീകളും കുട്ടികളും ഉൾപ്പടെ 67,074 പലസ്തീനികളാണ് രണ്ട് വർഷം കൊണ്ട് ​ഗാസ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. 1195 പേർ യുദ്ധത്തിന് കാരണമായ ഹമാസ് ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെടുകയും ഏകദേശം 1.62 ലക്ഷം പേർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ​ഗാസ സിറ്റിയിലെ 92 ശതമാനം വീടുകളും 72 ശതമാനം കെട്ടിടങ്ങളും തകർന്നടിഞ്ഞു.

Related Posts