ന്യൂഡൽഹി: സുപ്രീം കോടതി മുറിക്കുള്ളിൽ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്ക് നേരെ ആക്രമണ ശ്രമം. ചീഫ് ജസ്റ്റിസിന്റെ ഡയസിന് മുന്നിലേക്ക് മുദ്രവാക്യം വിളികളുമായി എത്തിയ അഭിഭാഷകൻ രോഹിത് പാണ്ഡെയാണ് ഷൂ എറിയാൻ ശ്രമിച്ചത്. സനാതന ധര്‍മ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല എന്ന മുദ്രാവാക്യം ഇയാള്‍ മുഴക്കിയിരുന്നതായി കോടതി മുറിയിലുണ്ടായിരുന്ന മറ്റ് അഭിഭാഷകരെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥർ കോടതി മുറിയിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് കുറച്ച് സമയത്തേക്ക് കോടതി പ്രവർത്തനങ്ങൾ സ്തംഭിച്ചെങ്കിലും വൈകാതെ തന്നെ വാദം കേൾക്കൽ പുനരാരംഭിച്ചു. ഇത്തരം സംഭവങ്ങൾ തന്നെ ബാധിക്കില്ലെന്നാണ് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി പ്രതികരിച്ചു.
മുൻപ് ഒരു പ്രധാനപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിൽ നിങ്ങളുടെ ദൈവത്തോട് പറയു എന്ന് ജസ്റ്റിസ് പരാമർശിച്ചിരുന്നു. ബജ്റാവുവിലെ ഏഴടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുന: സ്ഥാപിക്കണമെന്ന കേസ് പരിഗണിക്കവേയായിരുന്നു ഇത്. ഈ പരാമർശം വിവാദമാകുകയും രാഷ്ട്രപതിക്കടക്കം പരാതി ചീഫ് ജിസ്റ്റിസിനെതിരെ പരാതി ലഭിക്കുകയും ചെയ്തിരുന്നു. ഈ പരാമർശമാകാം അക്രമണത്തിന് പിന്നിലെന്നും സംശയുമുണ്ട്. കോടതി മുറിയിൽ നിന്നും പുറത്താക്കിയ അക്രമിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2011 മുതൽ ബാർ അസോസിയേഷന്റെ അംഗമായ സുപ്രീംകോടതി അഭിഭാഷകനാണ് അറസ്റ്റിലായ രോഹിത് പാണ്ഡെ.
















