തിരുവനന്തപുരം: സ്വർണ്ണവിപണി സർവകാല റെക്കോഡ് നിരക്കിലേക്ക്. ഒക്ടോബർ മാസത്തിന്റെ തുടക്കം മുതൽ സ്വർണ്ണ വിലയിൽ വലിയ വർദ്ധനവാണ് സംഭവിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ഇന്ന് സ്വർണ്ണ വില എത്തിയിരിക്കുന്നത്. പവന് 88,560 രൂപയാണ് വില. ഒരു ഗ്രാമിന് 11,070 രൂപയുമാണ്.
കഴിഞ്ഞ ദിവസം പവന് 87,560 രൂപയായിരുന്ന സ്വർണ്ണത്തിനാണ് 1000 രൂപ വർധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 125 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നത്തെ 24 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 12,077 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു ഗ്രാമിന് 11,070 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന് 9,058 രൂപയുമാണ്. വെള്ളിക്ക് ഗ്രാമിന് 166 രൂപയും കിലോഗ്രാമിന് 1,66,000 രൂപയുമാണ് വില വരുന്നത്. ആഭരണങ്ങളുടെ പണിക്കൂലി, ജിഎസ്ടി, ഹോൾ മാർക്കിങ് ഫീസ് തുടങ്ങിയവ ഉൾപ്പെടുത്തി നോക്കുകയാണെങ്കിൽ ഒരു പവൻ സ്വർണ്ണത്തിന് സാധാരണക്കാർക്ക് താങ്ങാനാവാത്ത വിലയാണ് നിലവിലുള്ളത്. 5 ശതമാനമാണ് ആഭരണങ്ങളുടെ ഏറ്റവും കുറഞ്ഞ പണിക്കൂലി. ഓരോ ദിവസം കതുച്ചുയരുന്ന സ്വർണ്ണ വില ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണർത്തുന്നത്.
















