Kerala Lead News News

ഇ സന്തോഷ് കുമാറിന് വയലാർ അവാർഡ് : പുരസ്കാരം തപോമയിയുടെ അച്ഛൻ എന്ന കൃതിക്ക്

തിരുവനന്തപുരം: 49ാമത് വയലാര്‍ സാഹിത്യ പുരസ്‌കാരം എഴുത്തുകാരൻ ഇ സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ഞായറാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോ​ഗത്തിൽ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് ജഡ്ജിങ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

ടി.ഡി. രാമകൃഷ്ണന്‍, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവര്‍ ഉൾപ്പെട്ട ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് പ്രഖ്യാപിച്ചത്. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് ജഡ്ജിങ് കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27 വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ചാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നടക്കുക.

Related Posts