Homepage Featured India News

വരൂന്നു ക്യൂ ആർ കോഡുകൾ; ദേശീയപാതയിൽ എല്ലാ വിവരങ്ങളും ഇനി വിരൽ തുമ്പിൽ

ഡൽഹി: ദേശീയപാതയിൽ യാത്രയ്ക്കാവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കുന്ന ക്യൂ ആർ കോഡ് ബോർഡുകൾ വെയ്ക്കാൻ ദേശീയപാത അതോറിറ്റി(എൻഎച്ച്എഐ) പദ്ധതിയൊരുക്കി. സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനൊപ്പം യാത്രകളില്‍ അവശ്യ സേവനങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും ക്യൂആർ കോഡുകൾ സഹായിക്കും.

ദേശീയപാത കടന്നു പോകുന്ന പ്രദേശങ്ങളിലെ ആശുപത്രികൾ, പെട്രോൾ പമ്പുകൾ, ടോയ്ലെറ്റുകൾ, പൊലീസ് സ്റ്റേഷൻ, റെസ്റ്റോറന്റുകൾ, ടോൾ പ്ലാസകൾ, ഇ.വി ചാർജിങ് സ്റ്റേഷനുകൾ, വർക്ക് ഷോപ്പുകൾ തുടങ്ങിയവയുടെ വിവരങ്ങളാകും ക്യൂ ആർ കോഡിലുണ്ടാകുക.

ഇതോടൊപ്പം എമർജൻസി നമ്പറുകളും കോഡിലൂടെ ലഭ്യമാകും. ഹൈവേ പട്രോള്‍, ടോള്‍ മാനേജര്‍, പ്രൊജക്ട് മാനേജര്‍, എന്‍എഎച്ച്‌ഐ ഫീല്‍ഡ് ഓഫീസര്‍മാര്‍ എന്നിവരുടെ നമ്പറുകളും ക്യൂആറിലുണ്ടാകും.
ദേശീയപാതയുടെ നമ്പര്‍, റോഡിന്റെ നീളം, പദ്ധതി കാലാവധി, പദ്ധതിയുടെ ദൈര്‍ഘ്യം എന്നിവയും ഇതിൽ നിന്ന് യാത്രക്കാർക്ക് അറിയാനാകും.

ടോള്‍ പ്ലാസകള്‍, വഴിയോര വിശ്രമകേന്ദ്രങ്ങള്‍, ട്രക്ക് ലേ ബൈകള്‍, ഹൈവേ ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് നാഷണല്‍ ഹൈവേ അതോറിറ്റി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക.

Related Posts