തിരുവനന്തപുരം: ഓണം ബംപര്‍ 2025 ലോട്ടറി ഫലം ഉടന്‍. ഉച്ചയ്ക്കു ഒരുമണിക്ക് ഗോര്‍ക്കി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും.
500 രൂപയാണ് ടിക്കറ്റ് വില. 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചു. അതില്‍ 75 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ സീരിസുകളിലാണ് ടിക്കറ്റുകള്‍ പ്രിന്റ് ചെയ്തിരിക്കുന്നത്.
ഓണം ബംപര്‍ നറുക്കെടുപ്പ് ഫലം അറിയാന്‍ www.keralalotteries.com എന്ന ഔദ്യോഗിക വെബ് സൈറ്റ് സന്ദര്‍ശിക്കുക.
ഒന്നാം സമ്മാനം 25 കോടി രൂപ ഒരാള്‍ക്ക്. അതില്‍ ഏജന്റ് കമ്മീഷന്‍ ആയി ഏഴ് ശതമാനം, നികുതിയായി 30 ശതമാനം ഈടാക്കി ബാക്കിയുള്ള തുകയായിരിക്കും വിജയിക്ക് ലഭിക്കുക. ഏഴര കോടിയോളം നികുതിയായി പോകും. രണ്ട് കോടിക്കടുത്ത് ഏജന്റ് കമ്മീഷനായി ഈടാക്കും. ഏതാണ്ട് 16 കോടി രൂപയാണ് ഒന്നാം സമ്മാനമായ 25 കോടിയില്‍ നിന്ന് ഭാഗ്യശാലിക്കു ലഭിക്കുക.
രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക്. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്ക്. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്ക് എന്നിങ്ങനെയാണ് പ്രധാന സമ്മാനങ്ങള്‍. പൂജ ബംപര്‍ പ്രകാശനവും ഇന്നത്തെ ഓണം ബംപര്‍ നറുക്കെടുപ്പിനിടെ നടക്കും.
















