News World

യുഎസ് ഗവൺമെൻറ് ഷട്ട് ഡൗൺ നീളും; ഒറ്റ ദിവസം കൊണ്ട് സമ്പദ്‌വ്യവസ്ഥയ്ക്ക് കോടികളുടെ നഷ്ടം

വാഷിങ്ടൺ: അമേരിക്കയിൽ ഗവൺമെൻറ് ഷട്ട് ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നു. സർക്കാർ പ്രവർത്തനങ്ങൾ ഭൂരിഭാ​ഗവും സ്തംഭിച്ച് അവസ്ഥയിലാണ്. സെനറ്റിൽ സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി ബിൽ ബുധനാഴ്ച വീണ്ടും സെനറ്റിൽ പരാജയപ്പെട്ടതോടെയാണ് അടച്ചുപൂട്ടൽ നീളുന്നത്. ഷട്ട് ഡൗണിന്റെ ആദ്യ ദിവസം കൊണ്ട് തന്നെ കോടികളുടെ നഷ്ടം സംഭവിച്ചു.

അടച്ചുപൂട്ടലിനെ തുടർന്ന് അമേരിക്കയിലെ ഏകദേശം ഏഴ് ലക്ഷം സർക്കാർ ജീവനക്കാരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പ് ആവർത്തിച്ച് വൈറ്റ് ഹൗസ്. അടച്ചുപൂട്ടൽ നിളുന്നതോടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾക്ക് ഭീഷണിയാകുമെന്നാണ് ആശങ്ക. അമേരിക്കയിൽ പുതിയ സാമ്പത്തിക വർഷത്തേക്കുള്ള ഫണ്ട് അനുവദിക്കുന്ന ബിൽ ഒക്ടോബർ ഒന്നിന് മുൻപായി പാസാക്കുന്ന രീതിയാണുള്ളത്. എന്നാൽ അവസാന നിമിഷവും പാർട്ടികളുടെ സമവായം ഉണ്ടാകതെ വന്നതോടെയാണ് അടച്ചുതൂട്ടലിലേക്ക് എത്തിയത്.

ബുധനാഴ്ച രാവിലെ അടച്ചുപൂട്ടൽ നടപടി പ്രാബല്യത്തിൽ എത്തിയതോടെ യുഎസിലെ ജനങ്ങൾ ദുരിതത്തിലായി. ആരോഗ്യസേവനം, അതിർത്തി സുരക്ഷ, വ്യോമയാനം തുടങ്ങിയ അവശ്യ സർവീസ് ഒഴികെയുളള സർക്കാർ സേവനങ്ങളെല്ലാം നിർത്തിവെയ്ക്കേണ്ടി വന്നു. അടച്ചുപൂട്ടലിൻറെ ദൈർഘ്യമനുസരിച്ചായിരിക്കും പ്രതിസന്ധിയുടെ ആഴം വ്യക്തമാകുക. നേരത്തെ ട്രംപിന്റെ ഭരണകാലത്ത് 2018 ഡിസംബറിൽ 35 ദിവസം നീണ്ട സർക്കാർ ഷട്ട് ഡൗൺ നടന്നിരുന്നു. അന്നത്തെ ഷട്ട് ഡൗണിൽ മൂന്നു ബില്യൺ ഡോളറിന്റെ നഷ്ടമാണ് ജിഡിപിയിൽ സംഭവിച്ചത്.

Related Posts