ശബരിമല: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിയ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. 2019ൽ സ്വർണ്ണപ്പാളി സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയതില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച ഉണ്ടായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് സമ്മതിച്ചു. ബോർഡിന്റെ തീരുമാനം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാൻ അല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ അദ്ദേഹം അതിന് പിന്നിൽ അയ്യപ്പ സംഗമത്തെ എതിർത്തവരാണെന്നും കൂട്ടിച്ചേർത്തു. “ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണെന്ന് ദേവസ്വം ബോര്‍ഡിന് ധാരണയില്ല. അദ്ദേഹം തന്നെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. അതില്‍ സന്തോഷമുണ്ട്. ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു. എന്നാല്‍, ആ കുഴിയില്‍ അദ്ദേഹം തന്നെ വീണു.” പി.എസ് പ്രശാന്ത് പറഞ്ഞു.
അതേസമയം, സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ആരോപണം ഉന്നയിച്ച ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഇപ്പോൾ പ്രതിക്കൂട്ടിൽ ഉള്ളത്. സ്വർണ്ണം ഇടപാടുമായി ബന്ധപ്പെട്ടുള്ള രജിസ്റ്ററുകൾ കൃത്യമായിട്ടുള്ളതാണ്. എന്നാൽ ഇക്കാര്യം കോടതിയെ ധരിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നും പ്രസിഡന്റ്. കോടതിയുടെ അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
















