Homepage Featured Kerala News

പരാതി അവഗണിച്ചു; കെ പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത് നാട്ടുകാർ


കണ്ണൂർ: നാട്ടുകാർ നൽികിയ പരാതി അവഗണിച്ച കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് സംഭവം ഉണ്ടായത്. പെരിങ്ങത്തൂരിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിലെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പരാതി നൽകിയിരുന്നു. അധികൃതർ തീരുമാനം എടുക്കാൻ വൈകിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു.

പെരിങ്ങത്തൂരിൽ അം​ഗൻവാടി ഉദ്ഘാടനത്തിനായാണ് കെ പി മോഹനൻ എംഎൽഎ പ്രദേശത്ത് എത്തിയത്. പ്രതിഷേധക്കാർക്കിടയിലൂടെ എംഎൽഎ നടന്നു പോയപ്പോൾ ആയിരുന്നു കയ്യേറ്റം. മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ചാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്.സംഭവം നടക്കുമ്പോൾ എംഎൽഎ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒപ്പം പാർട്ടിക്കാരോ, സഹായികളോ ഉണ്ടായിരുന്നില്ല. പ്രകോപിതരായ പ്രതിഷേധക്കാർ എംഎൽഎയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ എംഎൽഎ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Posts