Homepage Featured Kerala News

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്‌: മുൻ തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു എസ്ഐടി കസ്റ്റഡിയിൽ; ജാമ്യപേക്ഷ തള്ളി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ തിരുരഭാവരണ കമ്മീഷണർ കെ എസ് ബൈജു വീണ്ടും എസ് ഐ ടി കസ്റ്റഡിയിൽ. പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ വാങ്ങിയത്. ദ്വാരപാലക ശിൽപ്പകങ്ങളിലെ സ്വർണ്ണം കടത്തിയ കേസിലാണ് കെ എസ് ബൈജുവിനെ കസ്റ്റഡിയിൽ വിട്ടത്. അതേസമയം കട്ടിളപ്പാളിയിലെ സ്വർണ്ണം കടത്തിയ കേസിൽ കെ എസ് ബൈജുവിന്റെ ജാമ്യപേക്ഷ തള്ളി.

അതേസമയം കട്ടിളപ്പാളിയിലെ സ്വർണ്ണക്കടത്തിയ കേസിൽ കെ എസ് ബൈജുവിൻ്റെ ജാമ്യപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി.കേസിൽ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം കേൾക്കാൻ അടുത്ത മാസം 3 ലേക്ക് മാറ്റി. ഡിസംബർ 3ന് മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിൻ്റെ ജാമ്യാപേക്ഷയിലും കോടതി വിധി പറയും.

പുതിയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ കെ എസ് ബൈജുവിൻ്റെ മൊഴി എടുക്കേണ്ടത് അനിവാര്യമെന്ന് എസ്ഐടി കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു.

Related Posts