Homepage Featured Kerala Local News

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ തീപിടുത്തം. മറ്റു നിലകളിലേക്ക് തീ പടരാൻ സാധ്യതയില്ലെങ്കിലും ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. രോ​ഗികളുള്ള നിലയിലല്ല തീപ്പിടുത്തമുണ്ടായതെന്നും സി- ബ്ലോക്കിന്റെ ഒമ്പതാം നിലയിൽ എസി ഇൻസ്റ്റാലേഷനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു.

നിലവിൽ അപകടകരമായ സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. തീപ്പിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. ആളപായമില്ലെന്നാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആശുപത്രി കെട്ടിടത്തിൽ നിന്ന് കനത്ത പുകയുയരുന്നുണ്ട്. ന​ഗരത്തിലെ തിരക്കേറിയ പ്രദേശത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് രോ​ഗികളെത്തുന്ന ജില്ലയിലെ പ്രധാന ആശുപത്രികളിലൊന്നാണ് ബേബി മെമ്മോറിയൽ. ഫയർഫോഴ്സും ജീവനക്കാരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.

Related Posts