Homepage Featured Kerala News

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളിൽ ഉടൻ കേസെടുത്തേക്കും

പാലക്കാട്: അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളിൽ ഉടൻ കേസെടുത്തേക്കും. 2014ൽ പാലക്കാട് വടക്കാഞ്ചേരി സ്റ്റേഷനില്‍ എസ്ഐയായിരിക്കെ തന്‍റെ സിഐ ആയിരുന്ന ഉമേഷ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പിൽ പൊലീസ് ഉദ്യോ​ഗസ്ഥനായിരുന്ന ബിനുതോമസ് തന്റെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ ഡിവൈഎസ്പി ആയ ഉമേഷിനെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.

കഴിഞ്ഞ ദിവസം പീഡനത്തിനിരയായ യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നൽകിയിരുന്നു. ഡിവൈഎസ്പി ഉമേഷ് തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് യുവതി മൊഴിയിൽ ആവർത്തിച്ചു. തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് ഡിവൈഎസ്‍പി കൈക്കൂലി വാങ്ങിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ നവംബർ 15 നാണ് ചെർപ്പുളശ്ശേരി എസ്എച്ച്ഓ ബിനുതോമസിനെ പൊലീസ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 32 പേജുള്ള ആത്മഹത്യാകുറിപ്പും റൂമില്‍ നിന്ന് കണ്ടെത്തിയിരുന്നു. 2014 ൽ പെണ്‍വാണിഭ സംഘത്തെ കസ്റ്റഡിയിലെടുത്തെന്നും അതിലുള്‍പ്പെട്ട സ്ത്രീയെ അന്ന് തന്നെ ഉമേഷ് മറ്റൊരു കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിച്ചുവെന്നും അന്ന് താനായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. സിഐ ആയിരുന്ന ഉമേഷ് തന്നോടും സ്ത്രീയെ പീഡിപ്പിക്കാൻ നിർദേശിച്ചെന്നും ബിനു തോമസ് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു.

കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിയാണ് ബിനു തോമസ്. ബിനു തോമസ് 2007ലാണ് സബ് ഇന്‍സ്പെക്ടറായി സര്‍വീസില്‍ പ്രവേശിച്ചത്. ആറു മാസം മുമ്പായിരുന്നു ചെര്‍പ്പുളശ്ശേരി എസ്എച്ച്ഓയായി ചുമതലയേറ്റത്. നവംബര്‍ 15ന് ഉച്ചയോടെ ഭക്ഷണം കഴിക്കാന്നെന്നു പറഞ്ഞ് ക്വാര്‍ട്ടേഴ്സിലേക്ക് പോയ ബിനുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആത്മഹത്യാകുറിപ്പ് ഉൾപ്പെടെ പരിശോധിച്ചു വരികയാണെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ നേരത്തേ അറിയിച്ചിരുന്നു.

Related Posts