കോഴിക്കോട്: പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര പിഴവ്. കഴിഞ്ഞ വർഷത്തെ അതെ ചോദ്യപ്പേറാണ് ഇത്തവണയും പരീക്ഷയ്ക്ക് നൽകിയത്. എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. നാല് വർഷ ബിരുദ കോഴ്സിൽ എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലാണ് ആവർത്തനം ഉണ്ടായത്. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കുമെന്ന് കാലിക്കറ്റ് സർവകലാശാല അറിയിച്ചു.
പഠിച്ചു പരീക്ഷയെഴുതിയ വിദ്യാർഥികളാണ് വലഞ്ഞത്. ന്നാം സെമസ്റ്ററിലെ ദ് ആർട്ട് ഓഫ് സ്ട്രസ് മാനേജ്മെന്റ് കോഴ്സിൽ കഴിഞ്ഞദിവസം പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ലഭിച്ചത് കഴിഞ്ഞ വർഷത്തെ അതേ ചോദ്യപേപ്പർ. ക്രമ നമ്പറോ ചോദ്യങ്ങളോ മാറ്റമില്ല. 2024 എന്നത് 2025 എന്നായത് മാത്രമാണ് മാറ്റം.
















