Homepage Featured Kerala Local News

പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി; രണ്ട് വനിതാ പൊലീസുകാർക്കും എഎസ്ഐയ്ക്കും പരുക്ക്

കൊല്ലം: ടിയർ ഗ്യാസ് ഷെൽ പൊട്ടി പൊലീസുകാർക്ക് പരുക്ക്. രണ്ട് വനിതാ പൊലീസുകാർക്കും എഎസ്ഐയ്ക്കും ആണ് പരുക്കേറ്റത്. കരുനാ​ഗപ്പള്ളിയിലാണ് സംഭവം. പരിശീലനത്തിനിടെയാണ് ടിയർ ഗ്യാസ് ഷെൽ പൊട്ടിയത്.

ചവറ സ്റ്റേഷനിലെ പൊലീസുകാരായ കീർത്തന, ആര്യ എന്നിവർക്കും തെക്കുംഭാഗം സ്‌റ്റേഷനിലെ എഎസ്ഐ ഹരിലാലിനുമാണ് പരിക്കേറ്റത്. പരുക്കേറ്റ പൊലീസുകാരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Posts