തിരുവനന്തപുരം: എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിനിനെതിരെ ലൈംഗികാരോപണ പരാതിയുമായി യുവതി. മുഖ്യമന്ത്രി നേരിട്ട് പാരാതി സമർപ്പിക്കാനാണ് യുവതിയുടെ തീരുമാനം. തെളിവുകളും ശബ്ദരേഖകളും മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് യുവതി വ്യക്തമാക്കി. ശബ്ദരേഖകൾ പുറത്തുവരുന്ന ഓരോ തവണയും രാഹുലിന്റെ ഭാഗത്ത് നിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്നതിനാലാണ് ിഹ്ങനെ ഒരു പരാതി നൽകാൻ പ്രേരിപ്പിച്ചത് എന്നാണ് യുവതിയുടെ ആരോപണം.
യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതും അസഭ്യഭാഷ ഉപയോഗിക്കുന്നതുമായ രാഹുൽ മാങ്കൂട്ടത്തിന്റെ പുതിയ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. “നമ്മുടെ കുഞ്ഞ് വേണം”, “എനിക്ക് നിന്നെ ഗർഭിണിയാക്കണം” എന്നിങ്ങനെ വാട്ട്സ്ആപ്പിലൂടെ രാഹുൽ യുവതിയോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പുറത്തുവന്ന സന്ദേശങ്ങൾ സൂചിപ്പിക്കുന്നത്. ലൈംഗികാരോപണം നേരിടുന്നതിനിടെ രാഹുലിന് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടിവന്നിരുന്നു. ഇപ്പോൾ പുറത്തുവരുന്ന ശബ്ദരേഖകൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
















