കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്‌സൺ നിത എം അംബാനിക്ക് ഗ്ലോബൽ പീസ് ഓണർ. 26/11 ഭീകരാക്രമണ സ്മരണയുടെ ഭാഗമായി ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നിത അംബാനിക്ക് ഗ്ലോബൽ പീസ് ഓണർ പുരസ്‌കാരം സമർപ്പിച്ചത്. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ വച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് നിത അംബാനിക്ക് ആഗോള സമാധാനം പ്രോൽസാഹിപ്പിക്കുന്നവർക്കുള്ള ആദരം ലഭിച്ചത്
വിദ്യാഭ്യാസം, കായികം, ആരോഗ്യസേവനം, കല, സാംസ്‌കാരികം തുടങ്ങിയ മേഖലകളിൽ കാലത്തെ അതിജീവിക്കുന്ന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുത്തത് കണക്കിലെടുത്താണ് നിത അംബാനിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. പ്രതീക്ഷ, അനുകമ്പ, എല്ലാവരെയും ഉൾച്ചേർത്തുള്ള പുരോഗതി തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള നിത അംബാനിയുടെ പരിശ്രമങ്ങൾ രാജ്യത്തുടനീളമുള്ള നിരവധി പേരുടെ ജീവിതം മെച്ചപ്പെടുത്തുന്നുവെന്നത് കൂടി കണക്കിലെടുത്താണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
















