കൊച്ചി: തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം വീട്ടുപരിസരത്ത് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുടമസ്ഥൻ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി ആണെന്നും സാമ്പത്തിക തർക്കത്തിനിടയിൽ തലക്കടിച്ചു കൊന്നു എന്നാണ് പ്രതി ജോർജ് മൊഴി നൽകിയിരിക്കുന്നത്. വീട്ടുടമ ജോർജ്ജ് കുറ്റം സമ്മതിച്ചിട്ടുണ്ട്. മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോർജ്.
ഒരു വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നു. കൊല്ലപ്പെട്ടത് എറണാകുളം സ്വദേശി എന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. കൊലപാതക കാരണത്തിൽ അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നിരുന്നു. ഇവർ ലൈംഗികത്തൊഴിലാളിയാണ്. ഇവരെ കൊണ്ടുവന്നതിന് ശേഷം ഇവർക്കിടയിൽ സാമ്പത്തിക തർക്കമുണ്ടായി. പിന്നീട് ഇരുമ്പ് കമ്പി ഉപയോഗിച്ച് തലക്ക് അടിച്ചെന്നാണ് ജോർജിന്റെ മൊഴി.
മൃതദേഹം റോഡിൽ ഉപേക്ഷിക്കാനായിരുന്നു പ്ലാൻ. താൻ മദ്യലഹരിയിലായിരുന്നെന്നും ജോർജ് പറയുന്നു. അതിന് ശേഷം മൃതദേഹം മറവ് ചെയ്യാൻ ശ്രമിച്ചു. അതിന് വേണ്ടിയാണ് ചാക്ക് അന്വേഷിച്ചുപോയത്. പാതി നഗ്നമായ നിലയിലാണ് സ്ത്രീയുടെ മൃതദേഹമുണ്ടായിരുന്നത്. മൃതദേഹത്തിന്റെ തലമൂടിയതിന് ശേഷം കയർ ഉപയോഗിച്ച് പുറത്തേക്ക് വലിച്ചുകൊണ്ടുവന്നു എന്നാണ് ജോർജിന്റെ മൊഴിയിൽ പറയുന്നത്.
രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരു പൂച്ച ചത്ത് കിടക്കുന്നുണ്ടെന്നും അതിനെ മൂടാനാണ് ചാക്ക് വേണ്ടിവന്നതെന്നും ജോര്‍ജ് പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ജോര്‍ജിന്റെ വീടിനുള്ളില്‍ പോലീസ് രക്തകറ കണ്ടെത്തി. കസ്റ്റഡിയിലെടുക്കുമ്പോൾ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി പ്രദേശത്ത് താമസിക്കുന്നയാളാണ് ജോര്‍ജെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. ജോര്‍ജ് സ്ഥിരം മദ്യപാനിയാണ്.
















