Homepage Featured Kerala Local News

വനിതാ സംവരണ സീറ്റിൽ അരുണിമയ്ക്ക് മത്സരിക്കാം; എല്ലാ രേഖകളിലും സ്ത്രീ, ട്രാൻസ്‍വുമണിന്റെ പത്രിക സ്വീകരിച്ചു

ആലപ്പുഴ: ആലപ്പുഴയിലെ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥി അരുണിമ എം കുറുപ്പിന് മത്സരിക്കുന്നതിൽ തടസ്സമില്ല. ട്രാൻസ് വുമണാണ് അരുണിമ. നാമനിർദേശ പത്രികയുടെ സൂഷ്മപരിശോധനയിൽ വരണാധികാരി പത്രിക സ്വീകരിച്ചതോടെയാണ് അരുണിമയ്ക്ക് മത്സരിക്കാൻ അവസരമൊരുങ്ങുന്നത്.

തന്റെ സ്ഥാനാർത്ഥിത്വത്തിൽ നിയമപരമായ തടസങ്ങള്‍ ഇല്ലെന്നും പാർട്ടിയുടെ പൂർണപിന്തുണയുണ്ടെന്നും അരുണിമ പ്രതികരിച്ചു. തനിക്കെതിരെ ചിലർ കുപ്രചരണം നടത്തുന്നതായി നേരത്തേ അരുണിമ നേരത്തേ ആരോപിച്ചിരുന്നു. ഇതിനെ നിയമപരമായി നേരിടുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

ചില ആളുകളും മാധ്യമങ്ങളും ട്രാൻസ്ജെൻ്റേർസിന് സ്ത്രീ സംവരണ സീറ്റിൽ മത്സരിക്കാനാകില്ലെന്ന് പറയുന്നു. എന്നാൽ എന്റെ എല്ലാ രേഖകളിലും താൻ സ്ത്രീയാണ്. വോട്ടർ പട്ടികയിലും ആധാറിലും തെരഞ്ഞെടുപ്പ് ഐഡിയിലുമടക്കം സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.’-അരുണിമ പറഞ്ഞു. കോൺഗ്രസ് ജയിക്കാത്ത സീറ്റല്ല വയലാറെന്നും താൻ സ്ഥാനാർത്ഥിയായതോടെ ജയസാധ്യത യുഡിഎഫിനാണെന്നും അതിനാലാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. 19 വയസ്സിൽ തന്റെ സർജറി കഴിഞ്ഞതാണെന്നും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് അവബോധമില്ലാത്തവരാണ് കുപ്രചാരണം നടത്തുന്നതെന്നും അവ്ര‍ നേരത്തേ പ്രതികരിച്ചിരുന്നു.

Related Posts