പത്തനംതിട്ട: ശബരിമലയിൽ സുരക്ഷയ്ക്കായി കേന്ദ്രസേന എ ത്തി. ഇക്കുറിയും മലയാളിയാണ് ശബരിമലയിൽ കേന്ദ്രസേനയെ നയിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് കോയമ്പത്തൂർ 105 ബറ്റാലിയനിൽ നിന്നും കൊല്ലം ആശ്രാമം സ്വദേശി ബിജുറാമിൻ്റെ നേതൃത്വത്തിലുള്ള 140 സേനാം ഗങ്ങളാണ് എത്തിയത്. സേനയെ 13 പോയിൻ്റുകളിലായി വിന്യസിച്ചു. താഴെ തിരുമുറ്റം, വടക്കേ നട, തെക്കേനട, ഭസ്മക്കുളം, അരവണ കൗണ്ടർ, നടപ്പന്തൽ, മരക്കുട്ടം ഭാഗങ്ങളിലുൾപ്പടെയാണ്
സേനയെ വിന്യസിച്ചിരിക്കുന്നത്.
കൂടാതെ വാച്ച് ടവറുകളിലും ബൈനോക്കുലറും സന്നാഹങ്ങളുമായി സുരക്ഷാസേനയുണ്ട്. ഏത് സമയവും പ്രതികരിക്കാൻ കഴിയുന്ന രീതിയിൽ 10 പേരടങ്ങു ന്ന ക്വിക്ക് റെസ് പോൺസ് ടീമുവും എത്തിയിട്ടുണ്ട്. സന്നിധാനം -പമ്പ പാതയിൽ പട്രോളിംഗും ആരംഭിച്ചു. വനത്തോട് ചേർന്ന ഭാഗങ്ങൾ, ഡീസൽ ടാങ്കുകളുള്ള സ്ഥലം,ഭക്തജന തിരക്കേറെയുള്ള ഭാഗം എന്നിവിടങ്ങളിൽ ഏരിയ പട്രോളിംഗ് നടത്തും, ഇൻസാസ് എ.കെ 47, മൾട്ടി ഫെൻ ലോഞ്ചർ തുടങ്ങി അത്യാധുനിക ആയുധങ്ങളുമായി ആണ് ഇവർ കാവൽ നിൽക്കുന്നത്. കൂടാതെ രഹസ്യാന്വേഷണ വിഭാഗവും സേനയോടൊപ്പം പ്രവർത്തിക്കുന്നുണ്ട്.

ഡെപ്യൂട്ടി കമാണ്ടന്റ് ബിജുറാം
നക്സൽ മേഖലയിലെ സുത്യർഹമായ പ്രവർത്തനത്തിന് ശേഷം മലയാളിയായ ബിജുറാം അയ്യപ്പ സേവയ്ക്കായി ഇതാദ്യമായി സന്നിധാനത്ത്. ശബരിമലയിൽ സുരക്ഷാ ഡ്യൂട്ടിക്ക് എത്തിയ ആർ.എ.എഫിലെ ഡെപ്യൂട്ടി കമാണ്ടൻ്റാണ് മലയാളിയായ കൊല്ലം ആശ്രാമം സ്വദേശി ബിജുറാം.
2007ൽ യു.എൻ സമാധാനസേനയിൽ പ്രവർത്തിച്ചു. 2014 മുതൽ 2017 വരെ ലക്ഷദ്വീപ് പോലീസിൽ ഡപ്യൂട്ടേഷനിൽ പോയി. നക്സൽ മേഖലയായ ഝാർഖണ്ഡിൽ പ്രവർത്തിച്ചു. കൂടാതെ ജമ്മു കാശ്മീരിലും പ്രവർത്തിച്ചിട്ടുണ്ട്. ബീഹാറിലെ ഇലക്ഷൻ ഡ്യൂട്ടിക്ക് ശേഷമാണ് ഇന്നലെ സന്നിധാ
നത്ത് എത്തിയത്.
















