Homepage Featured Kerala News

സംസ്ഥാനത്തെ റെയിൽവേയിൽ അറ്റകുറ്റപ്പണികൾ; ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിലുള്ള പാലത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഇന്ന് രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കിയിട്ടുണ്ട്. ഏതാനും ട്രെയിനുകളുടെ സർവീസ് ഭാഗികമായി ചുരുക്കുകയും ചില ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.

നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ശനിയാഴ്ച കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. ഇന്നത്തെ മധുര-ഗുരുവായൂർ എക്‌സ്പ്രസ് കൊല്ലം വരെ മാത്രമായി ചുരുക്കിയിട്ടുണ്ട്. ഞായറാഴ്ച ​ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ കൊല്ലത്ത് നിന്നാകും സർവീസ് ആരംഭിക്കുക. ഇന്നു വൈകിട്ട് 5.15ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം- ചെന്നൈ സൂപ്പർ ഫാസ്റ്റ് കോട്ടയത്ത് നിന്ന് രാത്രി 8.05 നാണ് സർവീസ് ആരംഭിക്കുക.

കോട്ടയം വഴിയുള്ള ചില ട്രെയിനുകൾ ആലപ്പുഴ വഴിയാണ് ഇന്ന് സർവ്വീസ് നടത്തുന്നത്. തിരുവനന്തപുരം-ചെന്നൈ മെയിൽ, തിരുവനന്തപുരം- ശ്രീഗംഗാനഗർ വീക്ക്ലി, തിരുവനന്തപുരം നോർത്ത്- ലോകമാന്യതിലക് വീക്ക്ലി എക്സ്പ്രസ്, തിരുവനന്തപുരം നോർത്ത്- ബെംഗളൂരു ഹംസഫർ, തിരുവനന്തപുരം- മംഗളൂരു മലബാർ, കന്യാകുമാരി- ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ്, തിരുവനന്തപുരം-രാമേശ്വരം അമൃത എക്‌സ്പ്രസ്, തിരുവനന്തപുരം നോർത്ത്- നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം- മംഗളൂരു എക്‌സ്പ്രസ് എന്നിവയാണ് ആലപ്പുഴ വഴി ഓടുന്നത്.

Related Posts