Homepage Featured Kerala News

പിഎസ്‍സി വഴി സംസ്ഥാനത്ത് 3 ലക്ഷത്തിലേറെ പേർക്ക് ജോലി; ദിവസം ശരാശരി 87 എന്ന നിരക്കിൽ തൊഴിൽ നൽകിയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‍സി വഴി സംസ്ഥാനത്ത് 3 ലക്ഷത്തിലേറെ പേർക്ക് ജോലി നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ദിവസത്തെ ശരാശരിയെടുത്താൽ തൊഴിൽ ലഭിച്ചവരുടെ എണ്ണം 87 ആണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യ്തമാക്കിയത്.

‘കഴിഞ്ഞ ഒമ്പതര വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ ഓരോ ദിവസവും ശരാശരി 87 പേർക്ക് പി.എസ്‌.സി വഴി സർക്കാർ ജോലി ലഭിക്കുന്നുണ്ട്. മൊത്തം 3,02,202 നിയമനങ്ങൾ!’-അദ്ദേഹം കുറിച്ചു.

സർക്കാർ ജോലി എന്നത് ഒരു വരുമാനമാർഗ്ഗം മാത്രമല്ലെന്നും അത് അഭ്യസ്തവിദ്യരായ യുവാക്കളുടെ സ്വപ്നം കൂടിയാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങൾക്ക് ഉന്നതവിദ്യാഭ്യാസം നേടാനും മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനും പ്രതിജ്ഞാബദ്ധമായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Related Posts