Homepage Featured Kerala Local News

പൊലീസുകാരനിൽ നിന്ന് 4 ലക്ഷം തട്ടിയ കേസ്: ​ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു

കൊച്ചി: നാല് ലക്ഷം രൂപ തട്ടിയെടുത്തെന്ന് എറണാകുളം കോസ്റ്റൽ സ്റ്റേഷനിലെ പൊലീസുകാരന്റെ പരാതിയിൽ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു. എറണാകുളം പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ ബൈജുവിനെതിരെയാണ് നടപടി.

പരാതിക്കാരനായ പൊലീസുകാരൻ പാലാരിവട്ടത്തെ ഒരു സ്പായിൽ പോയിരുന്നു. ഇവിടുത്തെ ഒരു ജീവനക്കാരിയുടെ സ്വർണ്ണമാല കാണാതായി എന്നു പറഞ്ഞാണ് എസ് ഐ 4 ലക്ഷം രൂപ പൊലീസുകാരിൽ നിന്ന് വാങ്ങിയത്. പണം നൽകിയില്ലെങ്കിൽ കേസെടുക്കുമെന്നും വീട്ടിൽ അറിയിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. എസ്ഐയും സ്പായിലെ ജീവനക്കാരിയും ചേർന്നുള്ള തട്ടിപ്പ് എന്നാണ് ആരോപണം. സംഭവത്തിൽ ​ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Posts