Homepage Featured Kerala News

റെന്റ് എ കാർ ഉടമയ്ക്ക് നേരെ ക്രൂരത: കാർ തിരികെ ചോദിച്ചപ്പോൾ കിലോമീറ്ററോളം ബോണറ്റിൽ കിടത്തി വാഹനമോടിച്ചു

തൃശൂർ: കാർ തിരികെ ചോദിച്ചതിന് റെന്റ് എ കാർ ഉടമയ്ക്ക് നേരെ കൊടുംക്രൂരത. വാടകയ്ക്ക് നൽകിയ കാർ തിരികെ ചോദിച്ചപ്പോൾ ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകൾ സഞ്ചരിക്കുയായിരുന്നു.നാട്ടുകാർ ഇടപെട്ടതോടെയാണ് വേ​ഗത്തിൽ പാഞ്ഞ കാരിൽ നിന്ന് ഉടമ രക്ഷപെട്ടത്. ആലുവ സ്വദേശി സോളമൻ ഉടമസ്ഥതയിലുള്ള കാർ തൃശൂർ തിരൂർ സ്വദേശിയായ ബക്കറിന് വാടകയ്ക്ക് നൽകിയിരുന്നു. പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും കാർ തിരികെ നൽകാതെ വന്നപ്പാഴാണ് സോളമൻ കാർ ചോദിച്ചത്. അപ്പോൾ ബക്കർ സോളമനം ബോണറ്റിൽ കിടത്തി വേ​ഗത്തിൽ കാർ ഓടിക്കുകയായിരുന്നു.

രണ്ടു കാറുകളാണ് സോളമൻ ബക്കറിനു വാടകയ്ക്ക് നൽകിയുന്നത്. സമയ പരിധി കഴിഞ്ഞപ്പോൾ കാറിന് പകരം തന്റെ പേരിലുള്ള വസ്തു എഴുതി നൽകാമെന്നാണ് ബക്കർ പറഞ്ഞത്. എന്നാൽ ഭൂമിയും നൽകാതെ വന്നപ്പോൾ വാഹനം തേടി സോളമൻ തൃശൂരിലെത്തി. എരുമപ്പെട്ടി ഭാഗത്തുവച്ച് വാഹനം കണ്ട സമയം വാഹനത്തിന്റെ മുന്നിൽ കയറി നിന്ന് തടയാൻ ശ്രമിച്ചു. ഉടൻ തന്നെ ബക്കാർ കാർ മുന്നോട്ടെടുത്തു, സോളമൻ കാറിന്റെ വോണറ്റിലേക്ക് വീണിട്ടും നിർത്താതെ മുന്നോട്ട് ഓടിച്ചു.

സോളമനെയും കൊണ്ട് 10 കിലോമീറ്ററോളമാണ് കാർ മുന്നോട്ട് സ‍ഞ്ചരിച്ചത്. സംഭവം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി ബക്കറിനെ കസ്റ്റഡിയിലെടുത്തു. കാർ തിരികെ ലഭിക്കാൻ സോളമൻ പൊലീസിന് നേരത്തേ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

Related Posts