India Lead News News World

തേജസ് യുദ്ധവിമാനം ദുബായിൽ തകർന്നു വീണു; ദുബായ് എയർ ഷോ നിർത്തിവെച്ചു

ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. സംഭവത്തില്‍ പൈലറ്റിന് ഗുരതരമായി പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വിമാന കമ്പനിയായ എച്ച്എഎൽ തദ്ദേശമായി വികസിപ്പിച്ച യുദ്ധവിമാനമാണ് തേജസ്.

ഇന്ത്യയുടെ വ്യോമ സേനയുടെ ഭാ​ഗമാണ് തേജസ്. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്.

ദുബായ് എയര്‍ ഷോയുടെ ഭാഗമായി നടന്ന അഭ്യാസപ്രകടനത്തിനിടെയായിരുന്നു അപകടം. അപകടത്തിന്റെ കാരണം വ്യക്തമല്ല. പ്രാദേശിക സമയം 3.30 നാണ് സംഭവം. അൽ മക്തും വിമാനത്താവളത്തിനടുത്താണ് തേജസ് തകർന്നു വീണത്.

ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരു വിമാനം തകരുകയായിരുന്നു. അപകടത്തെത്തുടർന്ന് എയർ ഷോ താൽക്കാലികമായി നിർത്തിവെച്ചു.

Related Posts