കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. കോഴിക്കോട് കോർപ്പറേഷനിൽ എം വിനുവിന് കോൺഗ്രസ് സ്ഥാനാർത്ഥിയായായി മത്സരിക്കാൻ കഴിയില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് വി എം വിനു നൽകിയ ഹർജി ഹൈക്കോടതി തള്ളി. സെലിബ്രറ്റി ആയത്കൊണ്ട് വിനുവിന് അനുകൂല ഉത്തരവ് നൽകാൻ സാധിക്കില്ലെന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. രാഷ്ട്രീയകാരും സാധാരണക്കാരും തമ്മിൽ വ്യത്യസമില്ലെന്നും കോടത് കൂട്ടിചേർത്തു.
കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ പേരുണ്ടെങ്കിൽ ഇപ്പോൾ പേരില്ലെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും സെലിബ്രിറ്റീസ് പത്രം വായിക്കാറില്ലെന്നും കോടതി വിമർശിച്ചു. ഭരണത്തിലുള്ള രാഷ്ട്രീയ പാർട്ടി മനഃപൂർവം തന്റെ പേര് വെട്ടി എന്നാണ് വി എം വിനുവിന്റെ ആരോപണം. നിങ്ങളുടെ കഴിവ് കേടിന് മറ്റ് പാർട്ടികളെകുറ്റം പറഞ്ഞിട്ട് എന്ത് കാര്യമെന്നെന്നും വിനുവിനോട് കോടതി ചോദിച്ചു.
വോട്ടർ ലിസിറ്റിൽ പേരുണ്ടോ ഇല്ലയോ എന്നും പോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നില്കുന്നത് എന്ന് കോടതി ചോദിച്ചു. വൈഷ്ണയുടെ കേസ് ഇതുമായി താരതമ്യം ചെയ്യാൻ കഴിയില്ല, ഇവിടെ സ്ഥിതി വേറെയാണ്. പ്രാഥമിക ലിസ്റ്റിൽ വൈഷ്ണയുടെ പേരുണ്ടായിരുന്നു അവസന നിമിഷമാണ് പേര് വെട്ടിയത് അതുകൊണ്ടാണ് ആ വിഷയത്തിൽ ഇടപെട്ടത് എന്ന് കോടതി വ്യക്തമാക്കി.
















