ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂളഅ ബസ് പിന്നോട്ടെടുക്കുന്നതിനിടെ പ്ലേ സ്കൂൾ വിദ്യാർഥിയുടെ ദേഹത്ത് കയറി ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലാണ് സംഭവം. ഹെയ്‌സൽ ബെൻ (4) എന്ന വിദ്യാർഥിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇനായ ഫൈസൽ എന്ന വിദ്യർഥിക്ക് കാലിനും പരിക്കേറ്റു.
സ്കൂൾ ബസിൽ വന്നിറങ്ങിയ ഹെയ്സൽ ബെൻ ക്ലാസിലേക്ക് പോകാനായി ബസിന് പിന്നിലൂടെ നടക്കുകയായിരുന്നു. ഇതേസമയം പിന്നോട്ടേക്ക് എടുത്ത മറ്റൊരു ബസ് കുട്ടിയെ ഇടിക്കുകയായിരുന്നു. താഴെ വീണ കുട്ടിയുടെ ദേഹത്ത് കൂടി ബസ് കയറി ഇറങ്ങി. ഹെയ്‌സൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒപ്പം പരിക്കേറ്റ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
















