Homepage Featured Kerala Local News

ആംബുലൻസിന് തീപിടിച്ചു, പിഞ്ചുകുഞ്ഞും ഡോക്ടറും നഴ്സുമടക്കം നാല് മരണം

അഹമ്മദാബാദ്: ഗുജറാത്തിലെ മൊദാസയിൽ ആംബുലൻസിന് തീപിടിച്ചു. പിഞ്ചുകുഞ്ഞടക്കം നാല് മരണം. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയുടെ ആംബുലൻസിനാണ് തീപിടിച്ചത്.

രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും കൂടുതൽ ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോകവെയാണ് തീപിടിച്ചതെന്ന് ആരവല്ലി പോലീസ് സൂപ്രണ്ട് (എസ്‌പി) മനോഹർസിങ് ജഡേജ പറഞ്ഞു. മൊദാസ പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പുലർച്ചെ 12:45 ഓടെയാണ് ഓടിക്കൊണ്ടിരിക്കുന്ന ആംബുലൻസിൽ തീപിടുത്തമുണ്ടായത്‌.

Related Posts