Homepage Featured News World

‘​ഗം​ഗയും യമുനയും പോരേ’; വൈറലായി തെംസ് നദിയിൽ കാൽ കഴുകുന്ന യുവാവിന്റെ വീഡിയോ

ഡൽഹി: ലണ്ടനിലെ തെംസ് നദിയിൽ കാൽ കഴുകുന്ന ഒരു ഇന്ത്യക്കാരന്റെ വീഡിയോ വൈറലായിരിക്കുകയാണ്. നദിയുടെ അരികിൽ നിന്ന് ഒരാൾ കാലുകൾ കഴുകുന്നത് വീഡിയോയിൽ കാണാം. ഇന്ത്യൻ മതാചാരങ്ങളുമായും നദികളുമായും ബന്ധപ്പെട്ട് കമന്റുകൾ വന്നതോടെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ജനശ്രദ്ധ പിടിച്ചുപറ്റിയത്.

ഇതിലെന്താണിത്ര വൈറലാകാനെന്നാണ് ചിലർ ചോദിക്കുന്നത്. ഒരു നദിയിൽ കുളിക്കാം കാൽ കഴുകിക്കൂടേയെന്നാണ് ഒരാളുടെ ചോദ്യം. എന്നാൽ, കാത്തിരിക്കൂ ഇന്ത്യയിലെ മതാചാരങ്ങളുടെ ഭാ​ഗമായി കാണുന്ന ​ഗം​ഗയും യമുനയും പോലെ ഉടനെ തന്നെ തെംസും പുണ്യനദിയായി മാറ്റുമെന്നാണ് മറ്റു ചിലർ കമന്റിട്ടത്. ‘അവൻ കാലുകൾ കഴുകുകയല്ല.
നദിയുടെ ഓളങ്ങൾ ആസ്വദിക്കാനായാണ് കാൽ വെള്ളത്തിൽ മുക്കുന്നത്. നദികളിലും, കുളങ്ങളിലും, കടലിലും ഇന്ത്യക്കാർ അത് പലപ്പോഴും ചെയ്യാറുണ്ട്. അത് ഞങ്ങൾ ഇഷ്ടപ്പെടുന്നു. ഇന്ത്യയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും നിങ്ങൾക്ക് വെറുപ്പാണ്.’- മറ്റൊരാൾ കുറിച്ചു.

തെംസ് നദി ഒരു കേന്ദ്ര ജലപാത മാത്രമല്ല, ലണ്ടനിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകളിൽ ഒന്നാണ്. നഗരത്തിന്റെ ഹൃദയഭാഗത്തു കൂടി ഒഴുകുന്ന തെംസ്, പാർലമെന്റ് ഹൗസ്, ലണ്ടൻ ഐ, ടവർ ബ്രിഡ്ജ് എന്നിവയുൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. എന്നാൽ മലിനീകരണം തെംസ് നദിയിൽ കൂടുന്നതായി റിപ്പോർട്ടുകളുണ്ട്.

ദി ഗാർഡിയൻ പറയുന്നതനുസരിച്ച്, തെംസിന്റെ പല ഭാഗങ്ങളിലും ഉയർന്ന അളവിലുള്ള ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. അവരുടെ അന്വേഷണത്തിൽ “വെറ്റ്-വൈപ്പുകൾ’ കൊണ്ട് നിറയുകയാണ് തെംസ് നദി. ഹാമർസ്മിത്ത് പാലത്തിന് സമീപം ഫ്ലഷ് ചെയ്ത വെറ്റ് വൈപ്പുകളുടെയും പ്ലാസ്റ്റിക്കുകളുടെയും വലിയ കൂമ്പാരവും നദിയിൽ കാണാം. ​ഗുരുതരമായ മറ്റു തരത്തിലുള്ള ജല മലിനീകരണവും പരിസ്ഥിതി പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്.

https://x.com/wtf_praveen/status/1989347050010669079?s=20

Related Posts