കീവ്: യുക്രൈനില്‍ വീണ്ടും ആക്രമണം നടത്തി റഷ്യ. വെള്ളിയാഴ്ച പുലര്‍ച്ചെ കീവിലെ മിക്ക ജില്ലകളിലും റഷ്യയുടെ വ്യോമാക്രമണമുണ്ടായെന്ന് കീവിലെ മേയർ പറഞ്ഞു. പ്രധാനമായും കീവിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്നും മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്കോ വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കീവ് റീജിയണല്‍ മിലിട്ടറി അഡ്മിനിസ്‌ട്രേഷന്‍ മേധാവി മൈക്കോള കലാഷ്‌നിക് പറഞ്ഞു.
യുക്രൈൻ തലസ്ഥാനമായ കീവിലെ 10 ജില്ലകളില്‍ എട്ടിടത്തും കെട്ടിടങ്ങള്‍ക്ക് തീപിടുത്തമോ കേടുപാടുകളോ സംഭവിച്ചതായി മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു. ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു ഗർഭിണിക്ക് ഗുരുതര പരുക്കുണ്ട്. അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീവിലെ മിക്കവാറും എല്ലാ ജില്ലകളിലെയും നിരവധി ബഹുനില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നഗരത്തിലെ സൈനിക ഭരണത്തലവനായ ടൈമൂര്‍ ടക്കാച്ചെങ്കോ പറഞ്ഞു.
2022-ല്‍ റഷ്യ അധിനിവേശം ആരംഭിച്ചത്, തുടർന്ന് മോസ്‌കോ യുക്രൈനിലെ ഊര്‍ജ്ജ നിലയങ്ങള്‍, റെയില്‍ ശൃംഖലകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയിയിരുന്നത്. കഴിഞ്ഞ മാസവും യുക്രൈനിൽ ആക്രമണണ്ടായിരുന്നു. ഒക്ടോബറിൽ നടന്ന ആക്രമണത്തെത്തുടർന്ന് എട്ട് മേഖലകളിൽ വൈദ്യുതബന്ധം നിലച്ചിരുന്നു. ചെർണിഹൈവ്, ഖാർകിവ്, പൊൾട്ടാവ, സുമി, വിന്നിറ്റ്സിയ തുടങ്ങിയ മേഖലയിലായിരുന്നു അന്നത്തെ ആക്രമണം
ഒരേ സ്ഥലങ്ങളിൽ ആക്രമണങ്ങളുണ്ടാകുന്നത് ഊർജ്ജമേഖലയിൽ അറ്റകുറ്റപ്പണികളുടെ സാധ്യതകൾ ഇല്ലാതാക്കാനായിരുന്നു. ശൈത്യകാലം അടുത്ത സാഹചര്യത്തിൽ ഊർജ്ജ ശൃംഖലയെ ലക്ഷ്യമിട്ടുള്ള ആക്രമണം ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രതിസന്ധിയിലാക്കിയത്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഊർജ്ജ കമ്പനിയായ ഡിടിഇകെയുടെ പ്രവർത്തനം തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പോൾട്ടാവ മേഖലയിലെ പ്രകൃതി വാതക ഖനനം നിർത്തിവെക്കേണ്ടി വന്നു. ഒക്ടോബറിൽ ആറ് തവണയാണ് ഗ്യാസ് ഇൻഫ്രാസ്ട്രക്ചറിന് നേരെ ആക്രമണം ഉണ്ടായത്. കീവ് ഒബ്ലാസ്റ്റിലെ സ്ലാവുട്ടിച്ച് പട്ടണത്തിലുള്ള ഊർജ്ജനിലയത്തിലുണ്ടായ ആക്രമണത്തിൽ ചോർണോബിൽ ആണവ നിലയത്തിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയിരുന്നു.
















