Homepage Featured Kerala News

വോട്ടർ പട്ടികയിൽ പേരില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മാറ്റി സിപിഎം

കണ്ണൂർ: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചൂടുപിടിക്കുന്നതിനിടയിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി സിപിഎം. വോട്ടർപട്ടികയിൽ പേരില്ല എന്ന കാരണത്തെ തുടർന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റിയത്. കണ്ണൂരിലെ ആന്തൂർ നഗരസഭ ആറാം വാർഡ് സ്ഥാനാർത്ഥിയായ ജബ്ബാർ ഇബ്രാഹിമിനെയാണ് മാറ്റിയത്. ജബ്ബാർ ഇബ്രാഹിമിന് പകരമായി വി പ്രേമരാജനെയാണ് പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ജബ്ബാറിന് നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ വോട്ട് ഉണ്ടായിരുന്നതായി സിപിഎം പറയുന്നു.

Related Posts