Homepage Featured India News

ഡൽഹി ചെങ്കോട്ട സ്ഫോടനം; ജമ്മു കാശ്മീരിൽ 10 പേർ കസ്റ്റഡിയിൽ, പിടിയിലായവരിൽ സർക്കാർ ജീവനക്കാരും

ഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ ജമ്മു കാശ്മീരിൽ 10 പേർ കസ്റ്റഡിയിലായി. 14 ഇടങ്ങളിലായി നടന്ന പരിശോധനയിൽ പിടിയിലായവരിൽ സർക്കാർ ജീവനക്കാരും ഉണ്ടെന്നാണ് റിപ്പോർട്ട്.

പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്കെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഹരിയാന ഉത്തർപ്രദേശ് ജമ്മു കശ്മീർ സംസ്ഥാനങ്ങളിൽ നിരവധി പേർ എൻഐഎ നിരീക്ഷണത്തിലുണ്ട്.

ദില്ലി ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ ഉപയോഗിച്ച ബ്രെസാ കാറും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ കാർ അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഭീകര സംഘത്തിലെ വനിത ഡോക്ടറായ ഷഹീൻ്റെതാണ് കാർ. ഭീകരപ്രവർത്തനത്തിലേക്ക് വനിതകളെ എത്തിക്കാനായി പ്രവർത്തിച്ചതിലും ഇവർക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ചുവന്ന എക്കോ സ്പോർട്ട് കാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഫരീദാബാദ് പൊലീസാണ് വാഹനം പിടികൂടിയത്.

സ്ഫോടനത്തിനിടെ കൊല്ലപ്പെട്ട ഉമർ നബിയും കൂട്ടാളികളും നേരത്തെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഉമറും അറസ്റ്റിലായ മുസ്‌മിൽ ഷക്കീലും കഴിഞ്ഞ ജനുവരിയിൽ ചെങ്കോട്ട സന്ദര്‍ശിച്ചിരുന്നു. മുസ്‌മിലിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് ചാന്ദ്നി ചൗക്കിലും ജമാ മസ്ജിദിലും ഇവര്‍ എത്തിയതായി കണ്ടെത്തി. ആക്രമണത്തിനായി ഭീകരർ വാങ്ങിയ മറ്റ് വാഹനങ്ങൾക്കായി സുരക്ഷാ ഏജൻസികൾ തെരച്ചിൽ നടക്കുന്നുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച കാർ കൂടാതെ മറ്റു രണ്ട് വാഹനങ്ങൾ കൂടി ഭീകരര്‍ വാങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം ഭൂട്ടാനില്‍ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി എല്‍എന്‍ജെപി ആശൂപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ഇരുപത് മിനിറ്റോളം ആശുപത്രിയില്‍ ചെലവഴിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Related Posts