Homepage Featured India News

ഡോക്ടറോ തീവ്രവാദിയോ?; ആരാണ് ഷഹീൻ സയിദ്?

ന്യൂഡൽഹി: അൽ–ഫലാ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഷഹീൻ സയീ​ദ് കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിലാണ് ഷഹീൻ സയീദ് അറസ്റ്റിലായത്. ഇവരെകുറിച്ച് കൂടൂതൽ അന്വേഷണം നടത്തിയപ്പോൾ ആശുപത്രിയിലെ സഹപ്രവർത്തകർ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നു. വിചിത്രമായ പെരുമാറ്റമായിരുന്നു എന്നാണ് സഹപ്രവർത്തകർ പറഞ്ഞത്. കോളജിൽ അച്ചടക്കം പാലിക്കാൻ അവർ തയാറായിരുന്നില്ലെന്നും, പലപ്പോഴും ആരെയും അറിയിക്കാതെ കോളജിൽ നിന്നു പുറത്തുപോകാറുണ്ടായിരുന്നുവെന്നും സഹപ്രവർത്തകർ പറയുന്നു.

“ഷഹീൻ സയീദിനെ കാണാനെത്തുന്നവർ പലരും പരിചയമില്ലാത്തവരാണ്. അവരുടെ പെരുമാറ്റം പലപ്പോഴും വിചിത്രമായിരുന്നു. അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിന് നേരത്തെയും പരാതി ലഭിച്ചിരുന്നു. എങ്കിലും, ഇങ്ങനെ ഒരു കാര്യത്തിൽ അവർ ഉൾപ്പെടുമെന്ന് ഒരിക്കലും കരുതിയില്ല,” കോളജിലെ ഒരു പ്രൊഫസർ വ്യക്തമാക്കി. സഹപ്രവർത്തകർ എൻഐഎ അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അറിയിച്ചു.

ഷഹീൻ സയിദ് തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗത്തിന് രൂപംനൽകാൻ ചുമതലപ്പെട്ടയാളാണ് എന്നാണ് ലഭിക്കുന്ന വിവരം. ഫരീദാബാദിൽ വൻ തോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയാണ് ഷഹീൻ സയീദ്. ഇവരുടെ കാറിൽ നിന്നാണ് പൊലീസ് തോക്കുകൾ കണ്ടെത്തിയത്. ഭീകരസംഘടനയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി 40 മുതൽ 50 ലക്ഷം രൂപവരെ ഷഹീൻ സമാഹരിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Posts