Homepage Featured Kerala News

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ്; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി കെ ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും. രണ്ട് വർഷത്തേക്കാണ് നിയമനം. ബോർഡ് മെമ്പറായി കെ രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മുൻ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചതെന്നാണ് വിവരം.ശബരിമലയിലെ പ്രവർത്തനങ്ങളിൽ മുൻപരിചയമുള്ള ഐഎഎസ് ഉദ്യോഗസ്ഥനെന്നതാണ് കെ ജയകുമാറിന്റെ പേര് നിർദ്ദേശിക്കാൻ കാരണം. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള ജയകുമാർ രണ്ട് തവണ സ്പെഷ്യൽ കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാൻ പദവിയിലും അദ്ദേഹമുണ്ടായിരുന്നു.

സ്വർണക്കൊള്ള വിവാദം ഉയർന്നുവന്ന സാഹചര്യത്തിൽ ജയകുമാറിനെപോലെ പരിചയസമ്പന്നനായ ഒരാൾ പ്രസിഡന്റാകുന്നത് ഗുണകരമാവുമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നേരത്തേ വിലയിരുത്തിയിരുന്നു.

Related Posts